ആരുമില്ലാത്തവനാണ് ഞാന്‍ ഇനി
ആരെലുമുന്ടെങ്കില് അവര്‍ എനിക്കുള്ളവരല്ല...
ഇനി എനിക്കുള്ളവരെങ്കില് തന്നെ അവരെ
എനിക്ക് വേണ്ടേ വേണ്ട...
കാരണം അവര്‍ എന്റെ ചിറകുകളില്‍ കൊത്തി-
മുറിവേല്‍പ്പിക്കുന്നു, പിന്നെ ദൂരെ മാറി
എന്റെ വേദനയില്‍ സന്തോഷിക്കുന്നു...
പറക്കുവാനാകാതെ പിടയുന്ന
എന്റെ വേദനയില്‍ ആര്‍ത്തുല്ലസിക്കുന്നു...
പാവമാം ഞാന്‍ വെറുമൊരു പാവയോ നിങ്ങള്‍ക്ക്?
എന്‍ തൂവലില്‍ തഴുകി എന്നെ ഉണര്‍ത്തി
ഇഷ്ടമെന്നെപ്പോഴോ എന്‍ കാതില്‍ മന്ത്രിച്ചു
എന്നെ കവര്‍ന്നെന്റെ ചോരയും ഊറ്റി
എന്‍ നെഞ്ചില്‍ ചവിട്ടി കടന്നുപോകുവാന്‍
ഞാനെന്തത്രക്ക് വിലകെട്ടവനോ?
ചിരിക്കുവാന്‍ എനിക്കിന്നാകുന്നില്ല, ഇനി ഞാന്‍
ചിരിച്ചാല്‍ നിങ്ങളെന്നെ ഭ്രാന്തെന്നു വിളിക്കും.
കരയാന്‍ എനിക്കിന്നാകുന്നില്ല, ഇനി ഞാന്‍
കരഞ്ഞാലും നിങ്ങളെന്നോടു കരുണ കാട്ടുമോ?
വികാരങ്ങള്‍ മരവിച്ചു മരിച്ചിട്ടുമെന്തേ എന്നെ
വെറുതെ വിടാത്തു നിങ്ങളിപ്പോഴെങ്കിലും
പാവമാം ഞാന്‍ വെറുമൊരു പാവയോ നിങ്ങള്‍ക്ക്?
Monday, April 21, 2008
Wednesday, April 9, 2008
നീലിമ
പെണ്‍കുട്ടിയുടെ പേരു നീലിമ എന്നാണ്...
ഇഷ്ട നിറം നീല..
എന്തിലും ഏതിലും നീല നിറം മാത്രം കാണാന്‍ ഇഷ്ടപ്പെട്ടവള്‍..
നീലാകാശത്തെയും നീല പുഷ്പങ്ങളെയും ഏറെ സ്നേഹിച്ചവള്‍..
നീലിമയാര്‍ന്ന ഒരു ലോകം തനിക്ക് ചുറ്റും തീര്‍ക്കാന്‍ അവള് വെമ്പല്‍ കൊണ്ടു...
പ്രായപൂര്‍ത്തി എത്തിയപ്പോള്‍ അവളുടെ പ്രണയ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതും
നീല ബൈക്കില്‍ നീല വസ്ത്രങ്ങളണിഞ്ഞു വരുന്ന ഒരു രാജകുമാരന് ആയിരുന്നു...
ഒടുവില്‍ അവള് അവനെ കണ്ടെത്തി...
അവനെ തന്നെ സ്വന്തം ആക്കാന്‍ സാധിച്ചപ്പോള്‍ അവള് ഏറെ സന്തോഷിച്ചു... അഭിമാനിച്ചു..
ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതി താനാണെന്ന് തന്നെ വിശ്വസിച്ചു..
നീല ബൈക്കില്‍ തന്നെ ഒരു നീണ്ട യാത്ര ആയിരുന്നു അവള് ആദ്യ രാത്രിയിലെ കിന്നാരങ്ങള്‍ക്ക് ഇടയില്‍ അവനോട് ആവശ്യപ്പെട്ടത്.. അവന് അത് സമ്മതിക്കുകയും ചെയ്തു..
തനിക്ക്ഏറെ ഇഷ്ടപ്പെട്ട നീല ബൈക്കിന്റെ പിന്നില്‍, നീല കുപ്പിവളകള്‍ അണിഞ്ഞ സുന്ദരമായ തന്റെ വലതു കരം കൊണ്ടു തന്റെ പ്രിയപ്പെട്ടവനെ ചുറ്റി പിടിക്കുമ്പോഴും തന്റെ മറു കൈകൊണ്ടു അവള് നീല ബൈക്കിനെ മെല്ലെ തലോടിക്കൊണ്ടിരുന്നു..
യാത്രക്ക് വേഗത പോര എന്നായിരുന്നു അവളുടെ പരാതി... ഇനിയും കൂടുതല്‍ വേഗം എന്നവള്‍ അവന്റെ കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു...
അനിയന്ത്രിതമായി വേഗത കൂടവെ പെട്ടെന്നാണ് അത് സംഭവിച്ചത്..
എതിരെ പാഞ്ഞു വന്ന ഒരു ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേരും സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു..
അപകടം കണ്ടു ഓടിയെത്തിയവര്‍ കണ്ടത് ലോറിയുടെ അടിയില്‍ ചക്രങ്ങളുടെ അടിയില്‍ പെട്ടു കിടക്കുന്ന അവന്റെ ശരീരം ആയിരുന്നു.... ഒപ്പം മരണത്തിലും വേര്‍പിരിയാന്‍ മനസ്സില്ലാത്തത് പോലെ നീല ബൈക്കിനോട് ചേര്‍ന്നു തന്നെ കിടക്കുന്ന ചോരയില്‍ കുളിച്ച നീലിമയുടെ ശരീരവും...!!

Tuesday, April 8, 2008
അസ്തമിക്കുന്നില്ല ബാല്യം...!
പുതിയവ കാണുമ്പോള്‍ അവയെ കൌതുകത്തോടെ
കാണുന്ന കാലമാണ് ബാല്യം,
കാഴ്ചകളില്‍ നിന്നേറെ മനസ്സിലാക്കുന്ന കാലമാണ് ബാല്യം.
പിണക്കങ്ങള്‍ വേഗം ഇണക്കങ്ങളായി മാറുന്ന കാലമാണ് ബാല്യം,
പുതനുടുപ്പുകളില് അഭിമാനം കൊള്ളുന്ന കാലമാണ് ബാല്യം,
കൂടെയുള്ളവന് കരഞ്ഞാല്‍ കൂടെ കരയും ബാല്യം,
അവന് ചിരിച്ചാല്‍ കൂടെ ചിരിക്കും ബാല്യം,
നേട്ടങ്ങളാരുടെതായാലും സന്തോഷിക്കും ബാല്യം,
കോട്ടങ്ങള്‍ വിതുംബലാല് പങ്കുവയ്ക്കും ബാല്യം.
അച്ചനെയും അമ്മയെയും നന്മയായ് കാണുന്നതാണ് ബാല്യം,
അച്ചനെയും അമ്മയെയും അറിവായി കാണുന്നതാണ് ബാല്യം,
മാതാപിതാക്കളില്‍ അഭിമാനിക്കുന്ന കാലമാണ് ബാല്യം,
മാതാപിതാക്കളില്‍ ആശ്രയിക്കുന്ന കാലമാണ് ബാല്യം.
നന്മ നിറഞ്ഞൊരു കാലമാണ് ബാല്യം,
നന്മ ഉള്ളവരില്‍ അസ്തമിക്കാത്ത കാലമാണ് ബാല്യം!

Wednesday, April 2, 2008
നിങ്ങളെങ്ങനെ നിങ്ങളായി?
നിങ്ങളെങ്ങനെ നിങ്ങളായെന്നു
നിങ്ങള്‍ക്കറിയില്ല എങ്കില്‍
നിങ്ങളെന്നോടു ചോദിക്കുക
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്
അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്
പക്ഷെ,
നിങ്ങളെങ്ങനെ നിങ്ങളായി എന്ന് നിങ്ങള്‍ക്കറിയില്ല എങ്കില്‍
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്
നിങ്ങളെ അറിയാത്ത എന്നോട്
നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ചോദിച്ചാല്‍
നിങ്ങളെ അറിയാത്ത ഞാന്‍
നിങ്ങളറിയുന്ന നിങ്ങളെ പറ്റിയല്ല
നിങ്ങളോട് പറയുന്നതെങ്കില്‍
നിങ്ങളെന്റെ വാക്കുകളെ വിശ്വസിക്കുമോ?
(പ്രചോദനം: "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു" എന്ന കടമ്മനിട്ട കവിത)

Subscribe to:
Comments (Atom)