Wednesday, April 2, 2008

നിങ്ങളെങ്ങനെ നിങ്ങളായി?

നിങ്ങളെങ്ങനെ നിങ്ങളായെന്നു
നിങ്ങള്‍ക്കറിയില്ല എങ്കില്‍
നിങ്ങളെന്നോടു ചോദിക്കുക
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്
അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്

പക്ഷെ,
നിങ്ങളെങ്ങനെ നിങ്ങളായി എന്ന് നിങ്ങള്‍ക്കറിയില്ല എങ്കില്‍
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്
നിങ്ങളെ അറിയാത്ത എന്നോട്
നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ചോദിച്ചാല്‍
നിങ്ങളെ അറിയാത്ത ഞാന്‍
നിങ്ങളറിയുന്ന നിങ്ങളെ പറ്റിയല്ല
നിങ്ങളോട് പറയുന്നതെങ്കില്‍
നിങ്ങളെന്റെ വാക്കുകളെ വിശ്വസിക്കുമോ?

(പ്രചോദനം: "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു" എന്ന കടമ്മനിട്ട കവിത)

3 comments:

Manoj Joseph said...
This comment has been removed by the author.
ജിമ്മി ജോൺ said...

കടപ്പാടിന്റെ ലിസ്റ്റില്‍ എന്റെ പേരും കൂടെ ചേര്‍ക്കാമായിരുന്നു... :)

പ്രചോദങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ രചനകള്‍ ഉണ്ടാവട്ടെ...

ജിമ്മി ജോണ്‍
http://www.kuttappacharitham.blogspot.com/

Anonymous said...

Hi Manoj, I am Jayaprakash from Tokyo. Like you I also started blogs with Google and now learning more. You can consider using Varamozhi software for writing in our script. I will send you the mail. Good attempt and go further.

Jayaprakash