Tuesday, April 8, 2008

അസ്തമിക്കുന്നില്ല ബാല്യം...!

പുതിയവ കാണുമ്പോള്‍ അവയെ കൌതുകത്തോടെ
കാണുന്ന കാലമാണ് ബാല്യം,
കാഴ്ചകളില്‍ നിന്നേറെ മനസ്സിലാക്കുന്ന കാലമാണ് ബാല്യം.

പിണക്കങ്ങള്‍ വേഗം ഇണക്കങ്ങളായി മാറുന്ന കാലമാണ് ബാല്യം,
പുതനുടുപ്പുകളില്‍ അഭിമാനം കൊള്ളുന്ന കാലമാണ് ബാല്യം,
കൂടെയുള്ളവന്‍ കരഞ്ഞാല്‍ കൂടെ കരയും ബാല്യം,
അവന്‍ ചിരിച്ചാല്‍ കൂടെ ചിരിക്കും ബാല്യം,
നേട്ടങ്ങളാരുടെതായാലും സന്തോഷിക്കും ബാല്യം,
കോട്ടങ്ങള്‍ വിതുംബലാല്‍ പങ്കുവയ്ക്കും ബാല്യം.

അച്ചനെയും അമ്മയെയും നന്മയായ് കാണുന്നതാണ് ബാല്യം,
അച്ചനെയും അമ്മയെയും അറിവായി കാണുന്നതാണ് ബാല്യം,
മാതാപിതാക്കളില്‍ അഭിമാനിക്കുന്ന കാലമാണ്‌ ബാല്യം,
മാതാപിതാക്കളില്‍ ആശ്രയിക്കുന്ന കാലമാണ്‌ ബാല്യം.

നന്മ നിറഞ്ഞൊരു കാലമാണ്‌ ബാല്യം,
നന്മ ഉള്ളവരില്‍ അസ്തമിക്കാത്ത കാലമാണ്‌ ബാല്യം!

2 comments:

കാസിം തങ്ങള്‍ said...

ബാല്യത്തിലെ നിഷ്കളങ്കതയും നന്‍‌മകളും ജീവിതത്തിലുടനീളം നിലനിര്‍ത്തന്‍‌ കഴിഞ്ഞിരുന്നെങ്കില്‍‌ കലഹങ്ങളും കലാപങ്ങളുമില്ലാത്ത ലോകം എന്നേ പിറക്കുമായിരുന്നു. നന്നായിരിക്കുന്നു , അഭിനന്ദനങ്ങള്‍‌

Anonymous said...

നന്മ ഉള്ളവരില്‍ അസ്തമിക്കാത്ത കാലമാണ് ബാല്യം!

ബാല്യമുള്ളവരില്‍ അസ്തമിക്കാത്ത കാര്യമാണ് നന്മ!

എഴുത്ത് തുടരട്ടെ...

ജിമ്മി